മനാമ : കൊറോണ പശ്ചാത്തലത്തിൽ ഗൾഫ് പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതും,ശമ്പളം മുടങ്ങുന്നതും നിത്യ സംഭവം ആയികൊണ്ടിരിക്കുകയാണ് .അത്തരമൊരു സാഹചര്യമാണ് ബഹ്റിനിലെ ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് സംഭവിച്ചത് .
കഴിഞ്ഞ ഏതാനും മാസങ്ങളായി തൊഴിൽ തൊഴിൽ നഷ്ട്ടപെട്ടു കഷ്ടത അനുഭവിക്കുന്ന തൊഴിലാളികളുടെ വിവരം സാമൂഹ്യ പ്രവർത്തകനായ അനിൽ മടപ്പള്ളിയാണ് ബഹ്റൈൻ സംസ്കൃതിയെ അറിയിക്കുന്നത് . .ഉടൻതന്നെ സംസ്കൃതി പ്രവർത്തകർ തൊഴിലാളികളുടെ താമസ സ്ഥലത്തു എത്തിച്ചേരുകയും അവർക്കു വേണ്ട ഭക്ഷണ സാമഗ്രഹികൾ അടങ്ങിയ കിറ്റ് നല്കുകയുമുണ്ടായി . കൂടാതെ തൊഴിൽ നഷ്ട്ടപെട്ട ഇവർക്ക് സ്വന്തം നാട്ടിലേക്കു മടങ്ങിപോകുവാൻ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തി എല്ലാവിധ യാത്ര സൗകര്യങ്ങളും നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു .
”കൊറോണ മഹാമാരിമൂലം ബുദ്ധിമുട്ടിലായ ബഹ്റൈൻ പ്രവാസികൾക്ക് ആദ്യഘട്ടം മുതൽ തന്നെ ഭക്ഷണ കിറ്റുകൾ വിതരണം ചെയുന്ന സംസ്കൃതി ദേശ ,ഭാഷ വ്യത്യാസമില്ലാതെയാണ് സേവാ പ്രവർത്തനങ്ങൾ ചെയ്യുന്നതെന്ന് സംസ്കൃതി പ്രസിഡന്റ് സുരേഷ് ബാബു ജനം ടിവിയോട് പറഞ്ഞു.