ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. കൊറോണക്ക് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണത്തിലാക്കിയ സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള് നടത്താനിരുന്ന എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ചെറിയ പനിയും , തൊണ്ട വേദനയുമാണ് അരവിന്ദ് കൊജ്രിവാളിന് പ്രകടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്രവങ്ങള്‍ നാളെ കൊറോണ പരിശോധനക്കായി അയക്കും. കെജ്രിവാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിക്കുന്നുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കുന്നതിനായി വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്തിരുന്നു. ഇതിന് ശേഷമാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്.