കൊറോണയുടെ പശ്ചാത്തലത്തിൽ ബഹ്റിനിലെ സാംസ്കാരിക വേദികൾ നിശ്ചലമായിട്ടു മാസങ്ങൾ പലതായി . എന്നാൽ ഇ അതിർവരമ്പുകൾ അതിജീവിച്ചുകൊണ്ട് ഭാരതീയ സാംസ്കാരിക പൈതൃകം ഓൺലൈൻ വഴി കുട്ടികൾക്കും മുതിർന്നവർക്കും പകർന്നു നൽകുകയാണ് നവ് ഭാരത് ബഹ്റൈൻ .സനാതന ധര്‍മത്തിന്റെയും ,ധീര ദേശാഭിമാനികളുടെയും ചരിത്രവും അറിവുകളും പ്രായഭേദമന്യേ എല്ലാ വെള്ളി ,ശനി ദിവസങ്ങളിൽ ഓൺലൈൻ ആയി ആണ് നൽകിവരുന്നത് .
ഭാരത്തിലെ വിവിധ സംസ്ഥാങ്ങളിലെ ഹൈന്ദവ ആചാര്യ വ്യക്ത്തിത്വങ്ങൾ ആണ് കഴിഞ്ഞ ആഴ്ചകളിൽ ഓൺലൈൻ ആയി ബഹ്റിനിലെ സനാതനധർമ്മ വിശ്വാസികളുമായി സംവദിച്ചത് . പരം പൂജ്യ ചിദാനന്ദപുരി സ്വാമിജിയുടെ പ്രഭാഷണം കുട്ടികളിലും മുതിർന്നവരിലും അറിവിന്റെ തിരിനാളം സമ്മാനിച്ചാണ് കടന്നു പോയത് . അതുപോലെതന്നെ സനാതന ധര്‍മ പ്രചാരകരായ ശ്രീ APN സ്വാമി ജി ,ശ്രീ പരിപൂര്ണനാഥാ സ്വാമി ജി ,ശ്രി ദുഷ്യന്ത് ശ്രീധർ ജി തുടങ്ങിയവരുടെ പ്രഭാഷണം സദസിനെ അനുഗ്രഹീതമാക്കി . കൂടാതെ ഭാരതീയ പുരാണങ്ങൾ ആസ്പദമാക്കി കുട്ടികൾക്ക് വേണ്ടിയുള്ള ഓൺലൈൻ മത്സരങ്ങൾ നടന്നുവരികയാണ് .
ദേശ ഭാഷ വ്യത്യാസമില്ലാതെ നൂറുകണക്കിന് കുട്ടികൾ ആണ് മത്സരത്തിൽ പങ്കെടുൽക്കുന്നതെന്നും ഭാരതത്തിന്റെ സാംസ്കാരിക നന്മ ലോകം മുഴുവൻ പ്രചരിപ്പിക്കുക ആണ് ലക്ഷ്യമെന്നും നവ് ഭാരത് പ്രതിനിധികൾ ജനം ടിവിയോട് പറഞ്ഞു .