കണ്ണൂര്‍:കണ്ണൂര്‍ വാരത്ത് സാരി കഴുത്തില്‍ കുരുങ്ങി ഏഴുവയസ്സുകാരന് മരിച്ചു. അമ്മ തല്ലിയതില്‍ മനംനൊന്ത് കുട്ടി മുറിയില്‍ കയറി സാരി കഴുത്തില്‍ മുറുക്കിയെന്നാണ് പ്രഥമിക നിഗമനം. അതേസമയം അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
റിജ്വല്‍ എന്ന ഏഴുവയസുകാരനാണ് ബന്ധുവീട്ടില്‍വച്ച് മരണപ്പെട്ടത്. ഇവിടെ താമസിക്കാനെത്തിയതായിരുന്നു കുട്ടിയുടെ കുടുംബം. ബന്ധുവീട്ടിലെ കുട്ടികളുമായി റിജ്വല്‍ വഴക്കുകൂടുന്നതിന് അമ്മ ശരണ്യ തല്ലുകയും വഴക്കുപറയുകയും ചെയ്തിരുന്നു. പിന്നീട് സാരി കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെതെന്നാണ് ചക്കരക്കല്‍ സി ഐ വിനോദ് പറയുന്നത്.
കുട്ടി കുസ്യതി കാണിക്കുന്നതിന് അമ്മ വഴക്ക് പറഞ്ഞിരുന്നെന്നും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്നെ കുട്ടിക്ക് മരണം സംഭവിച്ചിരുന്നു എന്ന് റിജ്വലിന്റെ മാതാവ് പറയുന്നു.