ആറാമത് രാജ്യാന്തര യോഗാ ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാൻ ഒരുങ്ങി മസ്കറ്റ് ഇന്ത്യൻ എംബസ്സി.കോറോണയുടെ പശ്ചാത്തലത്തിൽ വെർച്വൽ രീതിയിലാണ് പരിപാടികൾ.’എല്ലാ വീട്ടിൽ നിന്നും യോഗ’ എന്ന ആശയത്തിലാണ് ഇത്തവണത്തെ രാജ്യാന്തര യോഗാ ദിനാചരണം.ജൂൺ 13 ശനിയാഴ്ച മുതൽ ജൂൺ 18 വെള്ളിയാഴ്ച വരെ തുടർച്ചയായ എല്ലാ ദിവസവും ഓരോ വിഷയത്തിൽ യോഗ ആചരണം നടക്കും.
ജൂൺ 13ന് രോഗപ്രതിരോധത്തിനുള്ള യോഗ,14ന് ജോലി സ്ഥലത്തു നിന്നുള്ള യോഗ,15 ന് മാനസികാരോഗ്യത്തിനുള്ള യോഗ,16ന് കൊറോണ പ്രധിരോധത്തിലെ മുൻനിര പോരാളികൾക്കുള്ള യോഗ, 17ന് സ്ത്രീകളുടെ ക്ഷേമത്തിനുള്ള യോഗ , 18ന് കുട്ടികളുടെയും യുവാക്കളുടെയും ആരോഗ്യത്തിനുള്ള യോഗ എന്നിങ്ങനെയാണ് ഓരോ ദിവസങ്ങളിലുള്ള ആചരണം.ജൂൺ 20ന് പ്രധാന യോഗാദിനാചരണം നടക്കും.വെർച്വൽ രീതിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ https://www.indemb-oman.gov.in എന്ന എംബസ്സിയുടെ വെബ്സൈറ്റിലൂടെയും ,സമൂഹ മാധ്യമങ്ങളിലൂടെയും സാധിക്കും.വൈകിട്ട് 6 മണി മുതലാണ് ചടങ്ങുകൾ.
7 വയസിന് മുകളിലുള്ള എല്ലാവരും പങ്കെടുക്കണമെന്ന് എംബസ്സി അധികൃതർ അഭ്യർത്ഥിച്ചു.രാജ്യാന്തര യോഗാ ദിനത്തോട് അനുബന്ധിച്ച് ഭാരത സർക്കാരും കേന്ദ്ര ആയുഷ് മന്ത്രാലയം ‘എന്റെ ജീവിതം- എന്റെ യോഗ’ എന്ന ആശയത്തിൽ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 3 മിനിറ്റ് ദൈർഖ്യമുള്ള വീഡിയോ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ അപ്ലോഡ് ചെയ്ത് മത്സരത്തിന്റെ ഭാഗമാകാം.മികച്ചവക്ക് രാജ്യം തിരിച്ചും ആഗോള തലത്തിലും സമ്മാനം ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് https://www.indemb-oman.gov.in/alert_detail/?alertid=108 എന്ന വെബ്സൈറ്റ് സന്ദർശിക്കാം.