പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്റ്റിൻ വർഗീസ് (34) ആണ് ഇന്ന് (വ്യാഴാഴ്ച്ച) മസ്കത്ത് അൽ നഹ്ദ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
ഭാര്യ: ജിൻസി ജസ്റ്റിൻ
മകന്: ജോഹൻ ജസ്റ്റിൻ
കഴിഞ്ഞ തിങ്കളാഴ്ച്ച കോവിഡ് പോസിറ്റീവ് ആയിരുന്ന ഇദ്ദേഹം ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തി അഡ്മിറ്റ് ആയിരുന്നതാണ്
നാലു വർഷത്തിലധികമായി ഒമാനിലുണ്ടായിരുന്ന വർഗീസ് റൂവി ഹോണ്ട ഹോഡിലെ ഓർബിറ്റ് ബിൽഡിങ് മെറ്റീരിയൽസിലെ ജീവനക്കാരനായിരുന്നു
ഒമാനിൽ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആറാമത്തെ മലയാളിയാണ്. രണ്ടു മലയാളികൾക്ക് മരണശേഷവും കോവിഡ് സ്ഥിരീകരിച്ചിരുന്നു.