മുംബൈ: സിനിമയുടെ സാമ്പത്തിക വിജയമോ പ്രേക്ഷകരുടെ പ്രതീക്ഷകളോ പ്രതികരണങ്ങളോ ഒന്നും തന്നെ താന്‍ പരിഗണിക്കാറില്ല. തിരക്കഥയില്‍ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് മാത്രമേ ഞാന്‍ നോക്കാറുള്ളൂ. എന്റെ ജീവിതത്തിലെ കുറച്ച് കാലങ്ങളെങ്കിലും ആ കഥാപാത്രങ്ങള്‍ എന്നിലൂടെ ജീവിക്കും, അത് എന്നെ ആകര്‍ഷിക്കണം എന്ന് മാത്രം. ഒരിക്കല്‍ സുശാന്ത് സിംഗ് രജ്പുത് പറഞ്ഞ വാക്കുകളാണിത്. പ്രശസ്തിക്ക് വേണ്ടിയോ പണത്തിനു വേണ്ടിയോ വാരിവലിച്ച് സിനിമകള്‍ ചെയ്യുന്ന നടനായിരുന്നില്ല സുശാന്ത്. അതുകൊണ്ട് തന്നെയാണ് 2013 ല്‍ ആദ്യ ചിത്രമിറങ്ങിയതു മുതല്‍ 15 ചിത്രങ്ങളില്‍ അദ്ദേഹം മിന്നിത്തിളങ്ങിയത്. സുശാന്തിനെ ബോളിവുഡിന്റെ മിന്നുംതാരനിരയിലേക്കെത്തിച്ച എംഎസ്: ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിനു വേണ്ടി 2016ല്‍ മറ്റു സിനിമകളെല്ലാം അദ്ദേഹം മാറ്റിവച്ചിരുന്നു.
സീ ചാനലിലെ പവിത്ര റിഷ്തായിലൂടെയായിരുന്നു സുശാന്തിന്റെ മിനിസ്ക്രീന്‍ അരങ്ങേറ്റം. വൈകാതെ തന്നെ ബിഗ് സ്ക്രീനിലേക്കും ചുവടുമാറ്റിയ അദ്ദേഹത്തിന്് അവിടെയും തന്‍േതായ വ്യക്തി മുദ്രപതിപ്പിക്കാന് കഴിഞ്ഞു. 2013ല്‍ ഇറങ്ങിയ ആദ്യ ചിത്രം ‘കൈ പോ ചെ’യിലെ അഭിനയത്തിന് ഒട്ടേറെ അഭിനന്ദനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ആ വര്‍ഷത്തെ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ നോമിനേഷനും കൈ പോ ചെയിലെ ഇഷാന് എന്ന കഥാപാത്രത്തിലൂടെ സുശാന്ത് നേടിയെടുത്തു. ചേതന്‍ ഭഗതിന്റെ ദ് ത്രീ മിസ്റ്റേക്സ് എന്ന പുസ്തകത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രമാണിത്.
രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാന്‍സ് വെള്ളിത്തിരയില്‍ എത്തിയതോടെ ബോളിവുഡിലെ അയലത്തെ വീട്ടിലെ പയ്യനായി സുശാന്ത് മാറി .പ്രേക്ഷകന് ഏറെ അടുപ്പം തോന്നിപ്പിക്കുന്ന അഭിനയം. പികെയിലെ സര്‍ഫ്റാസ് എന്ന കഥാപാത്രത്തിലൂടെ 2014ല്‍ അദ്ദേഹം വീണ്ടും ആ അടുപ്പം ഊട്ടിഉറപ്പിച്ചു. ഇന്ത്യക്കാരിയെ പ്രേമിക്കുന്ന പാകിസ്താന് പയ്യനായി പികെയിലെ ക്ലൈമാക്സില്‍ അദ്ദേഹം നടത്തിയ അഭിനയം ഇന്നും പ്രേക്ഷകന്റെ കണ്ണു നിറയ്ക്കും.
ധീരജ് പാണ്ഡെ സംവിധാനം ചെയ്ത ‘എം.എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറിഎന്ന ഈ ചിത്രം സുശാന്തിനെ മുന്‍നിര നായകന്മാരുടെ നിരയിലേക്കും ഉയര്‍ത്തി. റാബ്താ, കേദാര്‍നാഥ്, സോന്‍ചിരിയാ എന്നിവയാണ് മറ്റു പ്രധാന സിനിമകള്‍. നിതീഷ് തിവാരി സംവിധാനം ചെയ്ത ‘ചിച്ചോരെ’ എന്ന ചിത്രമാണ് ഒടുവില്‍ പുറത്തിറങ്ങിയത്. ശ്രദ്ധാ കപൂറായിരുന്നു നായിക. െ്രെഡവ് എന്ന ചിത്രത്തിലൂടെ നെറ്റ്ഫ്ലിക്സിലും സുശാന്തിനെ പ്രേക്ഷകര്‍ കണ്ടു.
ഡല്‍ഹി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥിയായിരുന്ന സുശാന്ത്, മികച്ച ഡാന്‍സറുമായിരുന്നു. ഡാന്‍സ് ഷോകളിലെ സജീവ സാന്നിധ്യമായിരിക്കുമ്പോഴാണ് സ്ക്രീനിലേക്കു ക്ഷണം വന്നത്. നാലു സഹോദരിമാരുടെ കുഞ്ഞനുജന് അങ്ങനെ പഠിത്തത്തെ അതിന്റെ വഴിക്ക് വിട്ട്കൊടുത്തു മിനി സ്ക്രീനിലും പതിയെ സിനിമയിലും എത്തി. . നിതി ആയോഗുമായി സഹകരിച്ച് ഇന്ത്യയിലെ വനിതകള്‍ക്കു വേണ്ടിയും സുശാന്ത് ഫോര്‍ എജ്യുക്കേഷന്‍ എന്ന പദ്ധതിയിലൂടെ ചെറുപ്പക്കാര്‍ക്കു വേണ്ടിയും സുശാന്ത് പ്രവര്‍ത്തിച്ചിരുന്നു.