ന്യുഡല്‍ഹി: ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പിനായി ബി.ജെ.പി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മുന്‍സിപ്പല്‍ മേയര്‍ തെരഞ്ഞെടുപ്പിനായിട്ടാണ് മികച്ച സ്ഥാനാര്‍ത്ഥികളുടെ നിരയെ പ്രഖ്യാപിച്ചത്. മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും മറ്റ് സ്റ്റാന്റിംഗ് കമ്മറ്റിക
ളുടേയും സ്ഥാനാര്‍ത്ഥികളെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മേഖല കള്‍ക്കായുള്ള കൗണ്‍സില്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചതായി ബി.ജെ.പി സംസ്ഥാന ഘടകം അറിയിച്ചു.
വടക്കന്‍ ഡല്‍ഹിയിലെ പ്രധാന ബി.ജെ.പി പ്രവര്‍ത്തകനായ ജയപ്രകാശാണ് മേയര്‍ സ്ഥാനാര്‍ത്ഥി. ദക്ഷിണ ഡല്‍ഹിയുടെ സ്ഥാനാര്‍ത്ഥിയായി അനാമികാ മിഥിലേശും കിഴക്കന്‍ ഡല്‍ഹിയില്‍ നിര്‍മ്മല്‍ ജൈനുമാണ് മേയര്‍ സ്ഥാനാര്‍ത്ഥികള്‍. ഈ മാസം 24നാണ് തെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ മിക്കയിടത്തും കൗണ്‍സില്‍ ഭൂരിപക്ഷം ബി.ജെ.പിക്കാ യതിനാല്‍ മേയര്‍മാര്‍ മത്സരമില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.