കുവൈറ്റ് സിറ്റി: കല കുവൈറ്റ് ചാർട്ട് ചെയ്ത രണ്ടാമത്തെ വിമാനം കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു. മുൻഗണനാ ക്രമത്തിലുള്ള 322 പേരും 08 കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 330 യാത്രക്കാരാണ് രണ്ടാമത്തെ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടത്. ഇതോടെ കല ചാർട്ട് ചെയ്ത രണ്ടു വിമാനങ്ങളിലായി ഇതുവരെ 662 പേർ നാട്ടിലേക്ക് പോയിട്ടുണ്ട്. യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനായി കല കുവൈറ്റിന്റെ നേതൃത്വത്തിൽ വളണ്ടിയർമാരുടെ സേവനം എയർപ്പോർട്ടിൽ ലഭ്യമാക്കിയിരുന്നു. നാട്ടിൽ സമർപ്പിക്കുന്നതിനാവശ്യമായ ഡിക്ലറേഷൻ ഫോമുകൾ, കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ യാത്രക്കാർക്കായി ഏർപ്പെടുത്തിയിരുന്നു. മൂന്നാം ഘട്ട യാത്രയ്ക്കുള്ള പ്രവർത്തനങ്ങൾ തുടരുന്നതായ് കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പറഞ്ഞു.