കൊല്ലം : ഉത്രയുടെ കൊലപാതകത്തിൽ സൂരജിന്റെ അമ്മ രേണുകയെയും, സഹോദരി സൂര്യയെയും വനം വകുപ്പ് ചോദ്യം ചെയ്തു. ഫെബ്രുവരി 25-ാം തീയതി മുതൽ 2-ാം തീയതി വരെ വീട്ടിൽ പാമ്പിനെ സൂക്ഷിച്ചിരുന്നത് അമ്മയ്ക്കും സഹോദരിക്കും അറിയുമായിരുന്നോ എന്നറിയാൻ വേണ്ടിയും, പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപാതകം നടത്തിയതിൽ ഇവർക്ക് പങ്കുണ്ടോയെന്നും മനസിലാക്കാൻ വേണ്ടിയാണു ചോദ്യം ചെയ്യൽ.
അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്തത്. സൂരജും, പാമ്പുപിടുത്തക്കാരൻ സുരേഷ് കുമാറും ഇപ്പോൾ 7 ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയിൽ ആണ്.