കൊല്ലം : കൊല്ലത്ത് കശാപ്പിനായി കൊണ്ടുവന്ന് വിരണ്ടോടിയ പോത്തിനെ തളച്ചു. കൊല്ലം ചന്ദനത്തോപ്പിലാണ് വിരണ്ടോടിയ പോത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പോത്ത് വിരണ്ടോടിയതിനെ തുടർന്ന് ചന്ദനത്തോപ്പ് – കുണ്ടറ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഏറെ നേരം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് വാഹനം ഉള്‍പ്പെടെ പോത്ത് തകര്‍ത്തു. രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പോത്തിനെ കീഴ്പ്പെടുത്തി.