കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഡങ്കി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇപി ജയരാജൻ. കണ്ണൂരിൽ കൊറോണ വ്യാപനം തുടരുകയാണെന്നും രോഗ വ്യാപനം അവസാനിക്കുന്നതുവരെ നഗരം അടച്ചിടുമെന്നും ജയരാജൻ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ ജില്ലയിൽ 332 പേർക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. ഇതിൽ 268 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 64 പേർക്കാണ് ഇതുവരെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്റെ സമ്പർക്കപ്പട്ടിക വളരെ വലുതാണ്. മരണം സംബന്ധിച്ച് പ്രത്യേക മെഡിക്കൽ സംഘം അന്വേഷണം തുടരുകയാണ്. ആ റിപ്പോർട്ട് ലഭിക്കും വരെ മറ്റ് നിഗമനങ്ങളിലേക്ക് പോവണ്ടതില്ല.
നിലവാരമില്ലാത്ത സാനിറ്റൈസർ വിൽപ്പന തടയുമെന്നും മന്ത്രി പറഞ്ഞു.