വയനാട് : മുട്ടില്‍ പറളി കുന്നില്‍ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം. സംഭവത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രദേശത്ത് ദീര്‍ഘനാളായി വാടകയ്ക്ക് താമസിച്ചു വരികയാണ് യുവതി. യുവതിയുടെ വീട്ടിലേക്ക് സുഹൃത്തായ യുവാവ് എത്തിയിരുന്നു. ഇത് കണ്ടെത്തിയ നാട്ടുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. യുവതിയുടെ വീട്ടില്‍ എത്തിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ഇതിന് ശേഷമാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.
അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. യുവതിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.