പത്തനംതിട്ട : പത്തനംതിട്ട കോന്നി അട്ടച്ചാക്കലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മുട്ടത്ത് വടക്കേതിൽ രമണി, ഭർത്താവ് ഗണനാഥൻ എന്നിവരാണ് മരിച്ചത്. രമണിയെ കൊലപ്പെടുത്തിയ ശേഷം ഗണനാഥൻ ഇറങ്ങിയോടി. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളുടെ മൃതദേഹം അച്ഛൻ കോവിലാറിൽ കണ്ടെത്തി. കുടുംബവഴക്കാണ് കാരണമെന്ന് നിഗമനം.
ഗണനാഥന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട രമണി. പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.