കോഴിക്കോട്: പയ്യോളിയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മാസ്കിനെതിരെ പ്രചാരണം നടത്തിയതിനാണ് വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. മാസ്ക് ഉപയോഗിക്കുന്നതിനെതിരെ നോട്ടീസ് അടിച്ച് പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പയ്യോളി സി ഐയാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. തിക്കോടി പഞ്ചായത്തില്‍ കോടിക്കല്‍ പ്രദേശത്ത് 12-ാം വാര്‍ഡ് വനിതാ ലീഗാണ് മാസ്ക് ഉപയോഗിക്കുന്നതിനെതിരെ നോട്ടീസ് അടിച്ച് പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്തത്.
മാസ്കിന്റെ പാര്‍ശ്വ ഫലങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കിയ നോട്ടീസില്‍ മരണത്തിലേക്ക് നയിക്കുന്നുവെന്ന് ഉള്‍പ്പെടെയുള്ള വാചകങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. കേരളാ പൊലീസ് ആക്ട് 118 (e) വകുപ്പ് പ്രകാരവും പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.