തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തി. മുല്ലപ്പള്ളിയുടെ പരാമര്‍ശം പ്രതിപക്ഷത്തെ രൂക്ഷമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു. അതേസമയം തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്ക്കുന്നതായി മുല്ലപ്പള്ളിയും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിന്റെ ഉപവാസം ഉദ്ഘാടനം ചെയ്യവേയായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ മുല്ലപ്പള്ളി പരിഹസിച്ചത്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുകയാണ്. മുല്ലപ്പള്ളിയുടെ വാക്കുകള്‍ അതിരു കവിഞ്ഞെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ വിമര്‍ശനം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യക്തി വിമര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് മറ്റ് നേതാക്കള്‍ക്കിടയിലെ സംസാരം. തെറ്റുണ്ടെന്ന് സ്വയം തോന്നിയാല്‍ മുല്ലപ്പള്ളി തന്നെ തിരുത്തട്ടെ എന്നായിരുന്നു നേതാക്കളുടെ നിലപാട്. അതേസമയം തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്ക്കുന്നതായി പറഞ്ഞ മുല്ലപ്പള്ളി പ്രസ്താവനയുടെ പേരില്‍ മാപ്പ് പറയില്ലെന്നും പ്രതികരിച്ചു.
അതേസമയം ശൈലജയെ രൂക്ഷമായി വിമര്‍ശിച്ച കെപിസിസി പ്രസിഡന്റിനെതിരെ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് രംഗത്തെത്തി. മുല്ലപ്പള്ളി തന്നെയും കുടുംബത്തെയും ഫോണില്‍ പോലും ബന്ധപ്പെട്ടില്ലെന്നായിരുന്നു സജീഷിന്റെ വിമര്‍ശനം. എന്നാല്‍ ലിനിയുടെ ഭര്‍ത്താവിനെ താന്‍ വിളിച്ചിരുന്നു എന്ന് മുല്ലപ്പള്ളിയും വ്യക്തമാക്കി.