തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊറോണ. കൊല്ലത്ത് 24 പേര്‍ക്കും, പാലക്കാട് 23 പേര്‍ക്കും പത്തനംതിട്ടയില്‍ 17 പേര്‍ക്കും, കോഴിക്കോട് 12 പേര്‍ക്കും, കോട്ടയത്ത് 11 പേര്‍ക്കും, കാസര്‍കോട് 7 പേര്‍ക്കും, തൃശ്ശൂരിൽ ആറ് പേര്‍ക്കും, മലപ്പുറം, വയനാട് , ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും, ആലപ്പുഴ , കണ്ണൂർ എന്നീ ജില്ലകളിൽ നാല് പേർക്ക് വീതവും, എറണാകുളത്ത് മൂന്ന് പേര്‍ക്കും , ഇടുക്കിയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
57 പേര് രോഗമുക്തരായി. നിലവില്‍ 1450 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര് വിദേശത്തു നിന്നും എത്തിയവരാണ്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 36 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കം വഴി രോഗം ബാധിച്ച മൂന്ന് പേരുടെ ഫലങ്ങളാണ് ഇന്ന് പോസിറ്റീവ് ആയത്. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്. ഇന്ന് 127 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം മൂവായിരം കടന്നു.