ആലപ്പുഴ: ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്തുനിന്നും നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും വന്നതാണ്.
ജൂണ്‍ 3ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 57 വയസുള്ള മാന്നാര്‍ സ്വദേശി, കഴിഞ്ഞ 26ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി, 13ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി, 8ന് ബോംബെയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലപ്പുഴയിലെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 64 വയസുള്ള ചെങ്ങന്നൂര്‍ സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച നാലുപേരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 92 പേര് പേര് ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന് മാത്രം 12 പേര് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 75 ആയി.