കൊച്ചി:അങ്കമാലിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്താന്‍ ശ്രമം.54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് അച്ഛന് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ അങ്കമാലി സ്വദേശി ഷൈജു തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജനിച്ചത് പെണ്‍കുഞ്ഞായതിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാള്‍ വായുവില്‍ ഉയര്‍ത്തി വീശിയെന്നാണ് വിവരം. ബോധം നഷ്ടപ്പെട്ട കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞെന്നാണ് പോലീസ് പറയുന്നത്. ആന്തരിക രക്ത സ്രാവം ഉണ്ടായ കുഞ്ഞ് വെന്റിലേറ്ററിലാണ്.ഗുരുതര പരിക്കാണ് കുഞ്ഞിനുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.