കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. തിരുവനന്തപുരം പട്ടം തെക്കും മൂട് സ്വദേശി ഡ്യൂ ഡ്രോപ്സ് അപാർട്ട്മെന്റിൽ പ്രകാശ് ജോർജ്ജ് (60) ആണു മംഗഫിലെ വീട്ടിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. വീട്ടിൽ വെച്ച് കുഴഞ്ഞു വീണ ഇദ്ദേഹത്തെ അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഹെസ്റ്റൺ കമ്പനിയിലെ ജീവനക്കാരനാണു. ഭാര്യ ബിന്ദു , മകൻ റൂബൺ ജി. ജോർജ്ജ്.