കുവൈറ്റ് സിറ്റി : കൊറോണ പ്രതിസന്ധിയിൽപെട്ടു കുവൈത്തിൽ വിഷമിക്കുന്ന, വിവിധ കാരണത്താൽ നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടു അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിലാണ് അൽ റാഷിദ് ട്രാവൽസുമായും, അക്ബർ ട്രാവൽസുമായും സഹകരിച്ച് കൊണ്ട് തിരുവനതപുരം ജില്ലാ പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈറ്റ് യാത്ര സഹായ പദ്ധതിക്ക് രൂപം കൊടുത്തത്. കുവൈത്തിൽ നിന്നും കേരളത്തിലേക്കു ചാർട്ടേർഡ് ഫ്ലൈറ്റ് ആരംഭിച്ച സമയത്തു തന്നെ സംഘടനക്കു ലഭിച്ച അപേക്ഷകൾ പരിഗണിക്കുകയും മുൻഗണന ക്രമത്തിൽ മൂന്നാമത്തെ സംഘത്തെയും നാട്ടിലേക്കു അയക്കാൻ സംഘടനക്ക് സാധിച്ചു.
വിവിധ കാരണങ്ങളാൽ കുവൈത്തിൽ പ്രയാസപ്പെടുന്നവരെ അടുത്ത ബാച്ചിൽ ഉൾപ്പെടുത്തി നാട്ടിലേക്കയക്കാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തുവരുന്നതായി ടെക്സാസ് കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.