ഒമാനിൽ ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചത് 1318 പേർക്കാണ്.3940 പേർക്കാണ് രോഗപരിശോധന നടത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ രോഗ ബാധിതരുടെ എണ്ണം 32394 ആയി. പുതിയ രോഗികളിൽ 465 പേർ പ്രവാസികളും 853 പേർ സ്വദേശികളുമാണ്.871 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 17279 ആയി. മൂന്നുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 140 ആയി ഉയരുകയും ചെയ്തു. 14975 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത് .യുഎഇയിൽ പുതുതായി 380 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.40000 പുതിയ ടെസ്റ്റുകൾ നടത്തിയാണ് രോഗ ബാധയുള്ള 380 പേരെ കണ്ടെത്തിയത് .അതേസമയം 657 പേർ രോഗമുക്തി നേടി. ഇതുൾപെടെ 33703 പേർക്കാണ് ഇതിനോടകം രോഗം മാറിയത്.രാജ്യത്ത് 2 മരണവും റിപ്പോർട്ട് ചെയ്തു.ഇതുവരെ 305 പേർക്കാണ് ജീവൻ നഷ്ടമായത്.നിലവിൽ 11675 പേരാണ് ചികിത്സയിൽ കഴിയുന്നത്.