ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പരിശോധനക്കിടെ ഭീകരര്‍ സുരക്ഷാ സേനയുടെ പിടിയിലായി. നാല് ലഷ്കര്‍ ഇ ത്വയ്ബ ഭീകരരാണ് പിടിയിലായത്. സോപോറില്‍ നിന്നാണ് ഭീകരര്‍ പിടിയിലായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സോപോറിലെ പോത്ക മൗഖ്വാം, ചാന്‍പോര അന്തൂര എന്നീ പ്രദേശങ്ങളില്‍ ഇന്ന് രാവിലെയാണ് സുരക്ഷാ സേന പരിശോധന ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സോപോര്‍ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസും , 52 രാഷ്ട്രീയ റൈഫിള്‍സും, സിആര്‍പിഎഫും സംയുക്തമായി പരിശോധന ആരംഭിച്ചത്.
സുരക്ഷാ സേന ഉദ്യോഗസ്ഥരെ കണ്ട് ഭീകരര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാല് പേരെയും അതി സാഹസികമായി ഉദ്യോഗസ്ഥര്‍ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ലഷ്കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണെന്ന് വ്യക്തമായത്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും , ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.