ഐസ്വാള്‍ : മിസോറാമില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 4.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 8.2 ഓട് കൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചാമ്പയില്‍ നിന്നും 31 കിലോ മീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമത്തെ ശക്തിയായ ഭൂചലനമാണ് മിസോറാമില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് 7.17 നും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ മിസോറാമില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. റിക്ടര്‍ സ്കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച ഉണ്ടായത്. തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതില്‍ തിങ്കളാഴ്ച അനുഭവപ്പെട്ട ഭൂചലനമാണ് ഏറ്റവും ശക്തി കൂടിയത്.