കൊറോണക്കാലത്ത് ആശങ്കയിലായ ഒമാനിലെ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും സ്നേഹസംഭാഷണം നടത്താനും ഇൻഡ്യൻ മീഡിയാഫോറം മസ്കറ്റ് മുൻകൈയ്യെടുക്കുന്നു. നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ 9653 9653 എന്ന വാട്ട്സാപ്പ് നമ്പറിൽ ചുരുങ്ങിയ ശബ്ദസന്ദേശങ്ങളായി അയക്കുക. ഒമാനിലെ സാമൂഹികപ്രവർത്തകരും ഡോക്ടർമ്മാരുമടങ്ങുന്ന പ്രഗത്ഭർ മറുപടി നൽകും . തിരിച്ചു വിളിക്കാനുള്ള നമ്പർ കൂടി അയക്കാൻ മറക്കരുതെന്ന് ഭാരവാഹികൾ ഓർമിപ്പിച്ചു