ഇന്ത്യൻ പീപ്പിൾ ഫോറം ഷാർജയുടെ നേതൃത്വത്തിൽ നിരവധി സാന്ത്വന പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രവാസികൾക്കിടയിൽ കൊറോണ രോഗം സ്ഥിരീകരിച്ചതു മുതൽ കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഐ.പി.എഫ് ഷാർജ ഒപ്പമുണ്ട്.ആവശ്യക്കാരെ കണ്ടെത്തി നൂറുകണക്കിന് ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തുവരുന്നത്. താമസ സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങുവാൻ സാധിക്കാത്തവർ, ജോലി നഷ്ടമായവർ തുടങ്ങിയവർക്കാണ് സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്നത്. 750 ഓളം തൊഴിലാളികൾ താമസിക്കുന്ന ഖവാനീജ് ലേബർ ക്യാപിൽ ഇന്ത്യൻ കോൺസുലേറ്റ്മായി സഹകരിച്ചുകൊണ്ട് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു. കൂടാതെ ഇന്നർസ്പേസ് ഇന്റീരിയർ എന്ന സ്ഥാപനവുമായി സഹകരിച്ച് 350 ഓളം ആളുകൾക്കുള്ള ഭക്ഷണ കിറ്റ് വിതരണവും നടത്തി. വന്ദേഭാരത് മിഷനിലടക്കം ദുബായ് ഇന്ത്യൻ കോൺസിലേറ്റുമായി സഹകരിച്ച് വളണ്ടിയർ പിന്തുണയും നൽകിവരുന്നുണ്ട്.