യുഎഇയിൽ ഇതുവരെ കൊറോണയിൽ നിന്ന് മുക്തരായവരുടെ എണ്ണം 35,165 ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.വ്യാഴാഴ്ച ചികിത്സയിലായിരുന്ന 760 പേർക്കൂടി സുഖം പ്രാപിച്ചതോടെയാണിത്.രാജ്യത്ത് 430 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു.ഇതോടെ രോഗബാധിതരുടെ എണ്ണം 46,563 ആയി. നിലവിൽ ചികിത്സയിലുള്ളത് 11090 പേരാണ്.49,000 പേർക്ക് പുതുതായി പരിശോധന നടത്തിയപ്പോഴാണ് 430 പേർക്ക് രോഗബാധ കണ്ടെത്തിയത്.കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു.ഇതോടെ അകെ മരണ സംഖ്യ 308 ആയി.പൊതുജനങ്ങൾ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കണമെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ശാരീരിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.