കുവൈത്ത് സിറ്റി: രാജ്യത്തെ കര്‍ഫ്യൂ സമയം വൈകീട്ട് 8 മുതല്‍ രാവിലെ 5 വരെയായി കുറച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. അതോടപ്പം ജൂണ്‍ 30 മുതല്‍ 30% ജീവനക്കാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും രണ്ടാം ഘട്ടം ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മഹബുള്ള , ഫർവാനിയ, ജലീബ് എന്നിവിടങ്ങളിൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ലോക് ഡൗണ്‍ തുടരും, പ്രാദേശിക ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കും ലോക് ഡൗണ്‍ പിന്‍വലിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. അവന്യൂസ്, 360, മറീന, സൂക്ക് ഷാർക്ക് തുടങ്ങിയ മാളുകളും വാണിജ്യ സമുച്ചയങ്ങളും 30% ശേഷിയില്‍ തുറക്കും. മാളുകളിലെ റെസ്റ്റോറന്റുകളിലും കഫേകളും തുറക്കുമെങ്കിലും ഓർഡറുകൾ എടുത്ത് ഉപഭോക്താക്കൾക്ക് ഡെലിവറി മാത്രമായി പരിമിതപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.