ദോഹ * ഇന്ന് രണ്ടു രോഗികള്‍ കൂടി മരണമടഞ്ഞതോടെ ഖത്തറില്‍ കോവിഡ് മരണങ്ങള് 106 ആയി. 60, 57 വയസുകാരാണ് ഇന്നു മരണമടഞ്ഞത്. 24 മണിക്കൂറിനിടെ 4,324 പരിശോധനകള്‍ നടത്തിയതില്‍ 1,060 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 91,838 ആയി. ഇതില്‍ 74,544 പേര് ഇതിനകം സുഖപ്പെട്ടു. 17,188 പേരാണ് നിലവില്‍ രോഗികളായുള്ളത്.
ഇവരില്‍ 993 പേര് മാത്രമാണ് രാജ്യത്തെ 5 കോവിഡ് ആശുപത്രികളിലായുള്ളത്. ഇവരില്‍ 212 പേര് ഗുരുതരാവസ്ഥയിലാണ്. അതില്‍ത്തന്നെ 106 പേര് അതിതീവ്ര പരിചരണത്തിലാണ്. 3,37,496 ടെസ്റ്റുകളാണ് ഖത്തര്‍ ഇതുവരെ നടത്തിയത്.