കൊറോണ ബാധിച്ച് 2 മലയാളികൾ ഒമാനിൽ മരിച്ചു.തിരുവില്ലാമല പഴമ്പാലക്കോട് തോട്ടത്തിൽ വീട്ടിൽ ശശിധരൻ ബുധനാഴ്ച രാത്രി മസ്കറ്റ് റോയൽ ആശുപത്രിയിൽ നിര്യാതനായി.58 വയസായിരുന്നു.ഹമരിയയിൽ തയ്യൽ ജോലിക്കാരനായിരുന്നു.പത്തനംതിട്ട കോഴഞ്ചേരി പാറോളിൽ ഹൗസിൽ മാത്യു ഫിലിപ്പാണ് മരിച്ച രണ്ടാമത്തെ മലയാളി.
70 വയസായിരുന്നു.കോസ്മെറ്റിക്സ് ഉത്പന്നങ്ങളുടെ ബിസിനസ് രംഗത്ത് പ്രവർത്തിച്ചുവരുകയായിരുന്നു.ഒമാനിൽ കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത് 11 മലയാളികളാണ്