കൊറോണ മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ പീപ്പിൾസ് ഫോറം യു.എ. ഇ ചാര്‍ട്ടർ വിമാന സർവീസ് ആരംഭിച്ചിരിക്കുന്നത്.ഇതുവരെ ഐ.പി.എഫ് ചാർട്ടർ ചെയ്ത നിരവധി വിമാനങ്ങള്‍ യു.എ. ഇയിൽ നിന്നും കേരളടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തിക്കഴിഞ്ഞു.വരും ദിവസങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഐ.പി.എഫിന്റെ ചാർട്ടർ വിമാന സർവീസ് ഉണ്ടായിരിക്കും.യു.എ.ഇയിലെ ഇന്ത്യൻ എംബസ്സിയിലും ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റിലും നേരത്തേ രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍ഗണനാ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് യാത്രക്കാരെ കണ്ടെത്തുന്നത്.ഗർഭിണികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, പ്രായമായവർ, പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർ,സന്ദർശക വിസയിലെത്തിയവർ എന്നിവരാണ് യാത്രക്കാർ.എല്ലാ യാത്രക്കാർക്കും നിരക്കിളവും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് സൗജന്യമായി അവസരം നൽകുകയും ചെയ്താണ് ഐ.പി.എഫിന്റെ വിമാന സർവീസ്.യാത്രക്കാർക്കെല്ലാം വിമാനത്താവളത്തിൽ കോവിഡ് റാപ്പിഡ് ടെസ്റ്റ് സൗക