കോറോണയുടെ പശ്ചാത്തലത്തിലുണ്ടായിരുന്ന യാത്ര നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതോടെ ദുബായിൽ മെട്രോയടക്കം പൊതുവാഹനങ്ങളുടെ പഴയ സമയം പുനഃസ്ഥാപിച്ചു.എന്നാൽ ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ് എന്നിവയ്ക്ക് ഇനിയൊരു അറിയിപ്പുണ്ടാകും വരെ നിയന്ത്രണം തുടരും.യാത്രക്കാർ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആർ.ടി.എ നിർദേശിച്ചു. ഗ്ലൗസ് ധരിക്കുന്നതും ഗ്ലൗസ് ധരിക്കുന്നതും സാനിറ്റൈസർ കരുതുന്നതും സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.മെട്രോ സ്റ്റേഷനുകൾക്ക് അകത്തോ പുറത്തോ ട്രെയിനുകളിലോ ആൾക്കൂട്ടം അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.