യു.എ.ഇയിൽ 24 മണിക്കൂറിനിടെ 410 പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം 310 പേര് രോഗമുക്തരായി . 2 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 310 പേരാണ് കൊറോണ ബാധിച്ച് യുഎഇയില്‍ ഇതുവരെ മരിച്ചത്.രാജ്യത്ത് ഇതുവരെ 46973 പേരില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇവരില്‍ 35469 പേരും ഇതിനോടകം സുഖം പ്രാപിച്ചു.നിലവിൽ 11194 കൊറോണ രോഗികളാണ് രാജ്യത്തുള്ളത്.യുഎഇയിലെ രോഗഗമുക്തരാവുന്നവരുടെ നിരക്ക് 75 ശതമാനത്തിന് മുകളിലാണ്.രോഗമുള്ളവരെ കണ്ടെത്താന്‍ വ്യാപകമായ പരിശോധനയാണ് രാജ്യത്ത് നടത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം നടന്ന 49,000 പരിശോധനകളിൽ നിന്നാണ് 410 പുതിയ രോഗികളെ കണ്ടെത്തിയത്. അതേസമയം ദേശീയ കൊറോണ പരിശോധന യജ്ഞത്തിന്റെ ഭാഗമായി അബുദാബി മുസഫ വ്യവസായ മേഖലയിൽ 5.7 ലക്ഷം പേരെ പരിശോധിച്ചതായി ആരോഗ്യസേവന വിഭാഗമായ സേഹ അറിയിച്ചു. 6 ആഴ്ച നീണ്ട ക്യാംപെയിനിലൂടെയാണ് ഇത്രയും പേർക്കു സൗജന്യ പരിശോധന നടത്തിയത്. കൂടാതെ 2730 വീടുകളിലും 260 ഭവന സമുച്ചയങ്ങളിലും എത്തി പരിശോധിച്ചു. ക്യാംപെയിന്റെ ഭാഗമായി നൂറുകണക്കിന് കൊറോണ വ്യാപന കേന്ദ്രങ്ങളും കണ്ടെത്തി