വാഷിംഗ്ടണ്‍: പ്രതിഷേധക്കാരുടെ പ്രതിമാ വിരോധത്തിനെതിരെ ശക്തമായ നടപടി ക്കൊരുങ്ങി അമേരിക്കന്‍ ഭരണകൂടം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് പ്രക്ഷോഭകാ രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സമീപകാലത്ത് അമേരിക്കയിലെ പ്രതിമകളും വിവിധ രാജ്യങ്ങളുടേയും മതങ്ങളുടേയും സ്മാരകങ്ങള്‍ക്കും നേരെ അക്രമം നടക്കുകയാണ്.
പ്രതിഷേധിക്കുന്നവര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പ്രതിമകളും സ്മാരകങ്ങളും തകര്‍ക്കുന്നതും വൃത്തികേടാക്കുന്നതും ശക്തമായ വികാരം ഉണ്ടാക്കുന്നവയാണ്. അത്തരക്കാര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികളാണ് എടുക്കുകയെന്നും ട്രംപ് പറഞ്ഞു. മാര്‍ക്സിസം മുഖമുദ്രയാക്കി പ്രതിഷേധത്തെ മാറ്റാന്‍ നടക്കുന്ന പ്രവണതകള്‍ ക്കെതിരേയും ട്രംപ് മുന്നറിയിപ്പ് നല്കി. പൊതു മുതല്‍ നശിപ്പിക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തെ തുടര്‍ന്ന് നിരവധി പ്രതിമകള്‍ ചായം തേച്ച് വൃത്തികേടാക്കുകയും ചിലത് തകര്‍ക്കുകയും ചെയ്തിരുന്നു. വാഷിംഗ്ടണിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെ വളപ്പിലെ ഗാന്ധിപ്രതിമയില്‍ പ്രക്ഷോഭകാരികള്‍ ചായം തേയ്ക്കുകയായിരുന്നു. മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയുണ്ടായ അവഹേളനത്തിന് ട്രംപ് മാപ്പുപറഞ്ഞിരുന്നു. അടല്‍ ബിഹാരി വാജ്പേയിയുടെ അമേരിക്കന്‍ സന്ദര്‍ശന സമയത്താണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തത്. കഴിഞ്ഞ മാസം ഇസ്രായേലിന്റെ സ്ഥാപനങ്ങള്‍ക്കും സിനഗോഗിനും നേരെയും പ്രക്ഷോഭകാരികള്‍ കല്ലേറുനടത്തിയതും വലിയ വിവാദമായി.