കൊച്ചി : എറണാകുളം ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.ഇതില്‍ 10 പേര് വിദേശത്തു നിന്നും എത്തിയവരും 3 പേര് ഇതര സംസ്ഥാനത്തുനിന്നെത്തിയവരുമാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 164 ആയി.
ജൂണ്‍ 12 ന് ഖത്തറില്‍ നിന്നെത്തിയ ക്യഷ്ണപുരം സ്വദേശി, ജൂണ്‍ 13 ന്കുവൈറ്റില് നിന്നെത്തിയ തഴക്കര സ്വദേശി, ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നെത്തിയ പാലമേല്‍ സ്വദേശി, ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നെത്തിയ വയലാര്‍ സ്വദേശി, ഖത്തറില്‍ നിന്ന് ജൂണ്‍ 8ന് എത്തിയ ആലപ്പുഴ സ്വദേശി, ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നെത്തിയ ചെട്ടിക്കുളങ്ങര സ്വദേശി, ജൂണ്‍ 16ന് കുവൈറ്റില്‍ നിന്നെത്തിയ പലമേല്‍ സ്വദേശികള്‍, ജൂണ്‍ 10,11,12 തിയതികളില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ ഭരണിക്കാവ് സ്വദേശികള്‍, ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിക്കുമാണ് രോഗം സ്ഥീരീകരിച്ചത്. ജില്ലയില്‍ 13 ഇന്ന് പേര് രോഗമുക്തരായിട്ടുണ്ട്