ദോഹ* ഇന്നു ഖത്തറില്‍ ഒരു രോഗികൂടി മരിച്ചതോടെ കോവിഡ് മരണങ്ങള് 110 ആയി. എഴുപത്തിയേഴുകാരനാണ് മരണമടഞ്ഞത്. അതേസമയം കോവിഡ് നിയന്ത്രണ വിധേയമാകുന്നതിന്റെ വ്യക്തമായ സൂചനനല്‍കി ഓരോദിവസവും പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. 1,153 പേര് ഇന്നു കോവിഡ്മുക്തരായതോടെ ആകെ രോഗമുക്തര്‍ 77,225 ആയി. 24 മണിക്കൂറിനിടെ 3,777 പരിശോധനകള്‍ നടത്തിയതില്‍ 879 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
ഖത്തറില്‍ 93,663 പേരാണ് ഇതുവരെ കോവിഡ് ബാധിതരായത്. ഇതില്‍ 16,328 പേര് മാത്രമാണ് ഇപ്പോള്‍ രോഗികളായുള്ളത്. ആകെ രോഗികളില്‍ 922 പേര് മാത്രമാണ് കോവിഡ് ആശുപത്രികളിലുള്ളത്. ഇവരില്‍ 205 പേര് ഗുരുതരാവസ്ഥയിലാണ്. 3,45,691 ടെസ്റ്റുകളാണ് ഖത്തര്‍ ഇതുവരെ നടത്തിയത്.