കുവൈറ്റ് സിറ്റി – കുവൈറ്റിൽ കൊറോണ ബാധയേറ്റ് ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു. തൃശൂർ പെരുമ്പിലാവ് വില്ലന്നൂർ സ്വദേശി പുളിക്കര വളപ്പിൽ അബ്ദുൽ റസാഖ് (60) ആണു മരണമടഞ്ഞത്.കോവിഡ് ബാധയേറ്റ് മിഷ്രിഫ് ഫീൾഡ് ആശുപത്രിയിൽ ചീകിൽസയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 30 വർഷമായി കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം 3 മാസം മുമ്പണു വീണ്ടും കുവൈത്തിൽ എത്തിയത്.പിതാവ് കുഞ്ഞു മുഹമ്മദ്, മാതാവായിഷ. ഭാര്യ താഹിറ, മക്കൾ ഫാസിൽ , ഫൈസൽ , നൗഫൽ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരികും.