അജ്മാനിൽ നാളെ മുതൽ പാർക്കിങ് ഫീസ് ഈടാക്കുമെന്നു മുനിസിപ്പാലിറ്റി അറിയിച്ചു.കോറോണയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ 3 മാസമായി എമിറേറ്റിൽ പാർക്കിങ് ഫീസ് ഈടാക്കിയിരുന്നില്ല. നാളെ മുതൽ പരിശോധന ഉണ്ടാകുമെന്ന് മുനിസിപ്പാലിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ബിൻ ഒമൈർ അറിയിച്ചു.നിയന്ത്രണങ്ങൾ നീക്കിയതോടെ നിയമലംഘനങ്ങൾ കൂടിയിരുന്നു.