കൊല്ലം : കൊറോണ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ കേസെടുത്തു. ബിന്ദു കൃഷ്ണ ഉള്‍പ്പടെ 40 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കല്‍ സമരത്തില്‍ കൊറോണ സുരക്ഷാ മാനദണ്ഡങള്‍ ലംഘിച്ചതിനെതിരെയാണ് കേസ്. നീന്താനും, കടവില്‍ നില്ക്കുന്നതിനും നിരവധി പേരാണ് എത്തിയത്.
പെരുങ്ങാലത്ത് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ആറ് നീന്തി കടക്കല്‍ സമരം ബിന്ദുകൃഷ്ണയാണ് ഉദ്ഘാടനം ചെയ്തത്. പകര്‍ച്ച വ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.