മലപ്പുറം: സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി ആരോഗ്യപ്രവര്‍ത്തകരിലേക്കും കൊറോണ വ്യാപിക്കുന്നു. മലപ്പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
എടപ്പാളില്‍ ഇന്നലെ വരെ ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. സമൂഹവ്യാപനം അറിയാനുള്ള സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇന്നലെ വട്ടംകുളത്ത് അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ, എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കും.