പത്തനംതിട്ട: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്ന് പോലീസ്. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഗ്രൂപ്പ് അഡ്മിനേയും യുവ ഡോക്ടറേയും പോലീസ് അറസ്റ്റ് ചെയ്തു. ‘ഓപ്പറേഷന്‍പി-ഹണ്ടി’ന്റെ ഭാഗമായാണ് നടപടി.
കോന്നി ഇളകൊള്ളൂര്‍ ഐടിസിക്കു സമീപം നാരകത്തിന്മൂട്ടില് തെക്കേതില്‍ ടിനു തോമസ് (32), ഇടുക്കി കാമാക്ഷി എന്ന സ്ഥലത്ത് താമസിക്കുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറായ പുളിക്കീഴ് സ്വദേശി വിജിത്ത് (30) എന്നിവര്‍ അറസ്റ്റിലായത്. കുട്ടികളുടെ ഉള്‍പ്പെടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്.
ലോക്ക് ഡൗണിനിടെ സൈബര്‍ ഡോം നടത്തിയ നിരീക്ഷണത്തിന്റെ ഭാഗമായാണ് ഓപ്പറേഷന് പി ഹണ്ട് ആരംഭിച്ചത്. കുട്ടികളുടേതുള്‍പ്പെടെ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും വലിയ രീതിയില്‍ പ്രചരിപ്പിക്കുന്ന വലിയൊരു സംഘത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 150ഓളം മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.