അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ – അബുദാബിയുടെ ആഭിമുഖ്യത്തിൽ, അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് ജൂൺ 26 വെള്ളിയാഴ്ച, രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ അബുദാബി ബ്ലഡ് ബാങ്ക് ഹോസ്പിറ്റലിൽ ‘രക്തദാന ക്യാമ്പ്’ സംഘടിപ്പിച്ചു. സംഘടനയിലെ അംഗങ്ങളുടെയും, അഭ്യുദയകാംക്ഷികളുയും സഹകരണത്തോടെ തുടർച്ചയായ എട്ടാം വർഷമാണ് ആൻറിയ അബുദാബി ” ഡൊണേറ്റ് ബ്ലഡ്,ഡൊണേറ്റ് ലവ് ആൻഡ് ലൈഫ് ” എന്ന സ്നേഹസന്ദേശം പിന്തുടർന്ന് വിജയകരമായി രക്തദാനക്യാംപ് സംഘടിപ്പിച്ചത്.
കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ പ്രത്യേക സുരക്ഷാമാനദണ്ഡങ്ങളോടെ നടത്തപ്പെട്ട ഇത്തവണത്തെ രക്തദാനക്യാമ്പിലൂടെ ഏകദേശം 100 യൂണിറ്റ് രക്തം ദാനം ചെയ്യാൻ കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ഈ പ്രതിസന്ധിഘട്ടത്തിലും നൂറിൽപ്പരം രക്തദാതാക്കളെ സംഘടിപ്പിച്ച ആൻറിയ അബുദാബി ഭാരവാഹികളെ അബുദാബി ബ്ലഡ് ബാങ്ക് പ്രതിനിധികൾ പ്രത്യേകം അഭിനന്ദിച്ചു. ആൻറിയ അബുദാബി പ്രസിഡന്റ് നീന തോമസ്, സെക്രട്ടറി റോബിൻ തോമസ്, ട്രെഷറർ റെജി ജോസൻ, രക്തദാനക്യാമ്പ് കൺവീന