കുവൈറ്റ് സിറ്റി – മലപ്പുറം കോട്ടക്കല്‍ ചെനപ്പുറം സ്വദേശി ഹൃദയാഘാതംമൂലം മരണമടഞ്ഞു. മലപ്പുറം കോട്ടക്കല്‍ കുറ്റിപ്പുറം സ്വദേശി അമീര്‍ ബാബു ആണ് മരിച്ച രണ്ടാമത്തെ മലയാളി. 32 വയസ്സായിരുന്നു. ജഹ്റയിലെ താമസസ്ഥലത്തുവച്ചാണ് മരണപ്പെട്ടത്. സ്വകാര്യ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു. പിതാവ് അബ്ദു റഹ്മാൻ . മാതാവ് ബദറുന്നിസ. ഭാര്യ ഷബ്ന. മകൾ അഷ്ര. സഹോദരങ്ങൾ , സമീർ ബാബു , ഷമീന ബാനു. കെ.കെ.എം.എ. യുടെ ജഹറ ഏരിയ പ്രവര്‍ത്തകനായിരുന്നു പരേതൻ.