ദോഹ. ജൂലൈ മൂന്നു മുതല്‍ 15 വരെയുള്ള വന്ദേഭാരത് മിഷന് നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് 238 സര്‍വീസുകള്‍. നാലാംഘട്ടത്തിലെ ആദ്യലിസ്റ്റില്‍ ഖത്തറില്‍ നിന്നും കുവൈത്തില്‍ നിന്നും വിമാനങ്ങള്‍ ഒന്നും ഷെഡ്യൂള്‍ ചെയ്തിരുന്നില്ല. കുവൈത്തില്‍ നിന്ന് 260 വിമാനങ്ങളും ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ നാലാംഘട്ടത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നും എയര്‍ ഇന്ത്യയ്ക്ക് സര്‍വീസ് ഉണ്ടാവില്ല. പകരം സ്വകാര്യ എയര്‍ലൈനുകളായ ഇന്‍ഡിഗോയും ഗോ എയറുമാണ് സര്‍വീസ് നടത്തുക. ഖത്തറിലെ 238 സര്‍വീസുകളും ഇന്‍ഡിഗോ ആണ് നടത്തുന്നത്. കുവൈത്തില്‍ നിന്ന് 219 സര്‍വീസുകള്‍ ഇന്‍ഡിഗോയും 41 സര്‍വീസുകള്‍ ഗോ എയറും നടത്തും. വന്ദേഭാരത് മിഷന്റെ ഖത്തറില്‍ നിന്നുള്ള മൂന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ 126 വിമാനങ്ങളിലായി 21,200 പേരാണ് നാടണഞ്ഞത്. ഇതില്‍ 48 വിമാനങ്ങളിലായി എയര്‍ ഇന്ത്യ നാട്ടിലെത്തിച്ചത് 8,315 മുതിര്‍ന്നവരേയും 224 കുട്ടികളേയുമാണ്. വിവിധ കമ്പനികളുടേതായി 39ഉം സന്നദ്ധ സംഘടനകളുടേതായി 39ഉം ചാര്‍ട്ടേഡ് ഫ്ലൈറ്റുകളും സര്‍വീസ് നടത്തി.