ദോഹ* കോവിഡ് 19 പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയ്ക്കു ഒരു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തര്‍. രോഗപരിശോധന , ചികിത്സ, വാക്സിന് ഗവേഷണം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഖത്തര്‍ സഹായം പ്രഖ്യാപിച്ചത്. രാജ്യാന്തര സന്നദ്ധ സംഘടനയായ ഗ്ലോബല്‍ സിറ്റിസന്‍സ് സംഘടിപ്പിച്ച കോവിഡ് ബോധവല്‍ക്കരണത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യവേ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി ആണ് സഹായപ്രഖ്യാപനം നടത്തിയത്. നേരത്തെ കോവിഡ് വാക്സിന് ഗവേഷണത്തിനായി ഗ്ലോബല്‍ അലിയന്‍സ് ഫോര്‍ വാക്സിന്‍സ് ആന്‍ഡ് ഇമ്മ്യൂണൈസേഷന്‍ രണ്ടു കോടി യുഎസ് ഡോളറിന്റെ സഹായം ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഒരു കോടി ഡോളര്‍ ഇതിനു പുറമേയാണ്.