ദോഹ* ഇന്നു ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചത് 750 പേര്‍ക്ക്. ഇതിന്റെ ഇരട്ടിയോളം(1,477) ആണ് രോഗമുക്തര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മരണങ്ങള് ഒന്നും ഉണ്ടായിട്ടില്ലെന്നതും രോഗം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചന നല്കുന്നു. ഒരാഴ്ചയില്‍ ഏറെയായി ഓരോദിവസവും പുതിയ രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,462 പരിശോധനകളാണ് നടത്തിയച്ചത്. ഇതോടെ ആകെ പരിശോധനകള്‍ 3,49,153 ആയി.
ഖത്തറില്‍ 94,413 പേരാണ് ഇതുവരെ കോവിഡ് ബാധിതരായത്. ഇതില്‍ 78,702 പേര് ഇതിനോടകം സുഖപ്പെട്ടു കഴിഞ്ഞു. 15,601 പേരാണ് നിലവില്‍ രോഗികള്‍. ഇതില്‍ 926 പേര് മാത്രമാണ് വിവിധ കോവിഡ് ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്. ഇവരില്‍ 201 പേര് ഗുരുതരാവസ്ഥയിലാണ്.