പ്രയാസമേറിയ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന അഗ്നിശമന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഓക്സിജൻ സിലിണ്ടറുകൾ ഘടിപ്പിച്ച വാഹനം അബുദാബി സിവിൽ ഡിഫെന്‍സ് പുറത്തിറക്കിയത്.ആംബുലൻസുകളിലേതിന് സമാനമായ രീതിയിലായിരിക്കും ഇതിന്റെ പ്രവർത്തനം.വിവിധ കൺട്രോൾ പോർട്ടുകള്‍ വഴി ഒരേ സമയം 5 അഗ്നിശമന സേനാംഗങ്ങൾക്ക് ഓക്സിജൻ നൽകുന്നതിനും പര്യാപ്തമാണ് പുതിയ വാഹനങ്ങള്‍.തീ അണയ്ക്കുന്ന സമയത്ത് പുക ശ്വസിക്കുന്ന അഗ്നിശമന സേനാംഗങ്ങൾക്ക് എത്രയും വേഗം സാധാരണ നിലയില്‍ ശ്വാസം വീണ്ടെടുക്കുവാന്‍ സഹായിക്കുന്നതിനോടൊപ്പം ജോലി സമയത്ത് സംരക്ഷണം നൽകുവാനും ഇത്തരം പുതിയ വാഹനങ്ങള്‍ വഴി സാധ്യമാകും. അബുദാബി പൊലീസിലെ അടിയന്തര, പൊതുസുരക്ഷാ ഡയറക്ടറേറ്റുമായി സഹകരിച്ച് പ്രതിരോധം, സുരക്ഷ, അഗ്നിശമനം എന്നീ മേഖലകളിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഈ വാഹനം നിര്‍മിച്ചിട്ടുള്ളത് എന്ന് സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് ഇബ്രാഹിം അൽ അമറി പറഞ്ഞു.അഗ്നിശമന സേനാംഗങ്ങളുടെ സുരക്ഷ