ദോഹ* ഇന്ന് 1,468 പേര് ഖത്തറില്‍ കോവിഡ് മുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 80,170 ആയി. 14,823 പേരാണ് നിലവില്‍ രോഗികളായുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗികളുടെ ഇരട്ടിയിലേറെ ആളുകള്‍ രോഗമുക്തരാകുന്നു എന്നത് ഖത്തര്‍ അതിവേഗം കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നു മുക്തമാകുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്നു കോവിഡ് മരണങ്ങളാണ് ഉണ്ടായത്. 81, 63, 59 പ്രായക്കാരാണ് ഇന്നു മരണമടഞ്ഞത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,506 പരിശോധനകളാണ് നടത്തിയത്. ഇതോടെ ആകെ പരിശോധനകള്‍ 3,52,659 ആയി.
ഖത്തറില്‍ 95,106 പേരാണ് ഇതുവരെ കോവിഡ് ബാധിതരായത്.
വിവിധ കോവിഡ് ആശുപത്രികളിലായി ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത് 914 പേര് മാത്രമാണ് . ഇവരില്‍ 203 പേര് ഗുരുതരാവസ്ഥയിലാണ്.
പുതിയ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ടെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.