ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്തനാഗില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് ഭീകരരെ സേന വധിച്ചത്.
ഒളിച്ചിരുന്ന ഭീകരരില്‍ കഴിഞ്ഞ ദിവസം ബീജ്പഹാരയില് സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ സാഹിദ് ദാസ്എന്ന ഭീകരനും ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. ഇയാളെ വധിച്ചതായും മറ്റു ഭീകര്‍ക്കായി തിരച്ചില്‍ തുടരുന്നതായും സൈന്യം വ്യക്തമാക്കി. ബീജ്പഹാരയില് നടന്ന ആക്രമണത്തില്‍ സി ആര് പിഎഫ് ജവാനും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു. സൈന്യം വധിച്ച ഭീകരര്‍ ഐ എസ് ഭീകരരാണെന്നാണ് സംശയം.