ലണ്ടന്‍: ബ്രിട്ടനിലെ പാകിസ്താന് ഡോക്ടറുടെ അംഗീകാരം ആരോഗ്യവകുപ്പ് റദ്ദാക്കി. കൊറോണ പ്രതിരോധത്തിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്റെ പേരിലാണ് നടപടി. കൊറോണ വൈറസ് ലോകത്തെ നിയന്ത്രിക്കാനായി സൃഷ്ടിച്ചതാണെന്ന പരമാര്‍ശ മാണ് പാകിസ്താനി ഡോക്ടറായ ഇഖ്ബാല്‍ ആദില്‍ നടത്തിയത്.
ഈ വ്യക്തിയെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും നീക്കുകയാണ്. ഇനി യു.കെയില്‍ ഡോക്ട റെന്ന നിലയില്‍ ജോലിചെയ്യാന്‍ അനുവാദവുമില്ല’ ആരോഗ്യവകുപ്പ് പുറത്തിറക്കിയ സര്ക്കു ലറിലൂടെ വ്യക്തമാക്കി.
സമൂഹമാദ്ധ്യമങ്ങളിലൂടെ മെഡിക്കല്‍ സമൂഹത്തിനിടയില്‍ മണ്ടത്തരങ്ങള്‍ വിളമ്പിയതാണ് വിനയായത്. ആരോഗ്യരംഗത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ നിഷ്ക്കര്‍ഷിക്കുന്ന ബ്രിട്ടനില്‍ ഇത്തരം നടപടികള്‍ തരംതാണതാണെന്നും യുകെ ആരോഗ്യവകുപ്പറിയിച്ചു. ഡോക്ടറുടെ പേരും രാജ്യത്തെ ഔദ്യോഗിക ആരോഗ്യ പ്രവര്‍ത്തകരുടെ ലിസ്റ്റില്‍ നിന്നും നീക്കിയതായും ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് അറിയിച്ചു. 30 വര്‍ഷമായി ബ്രിട്ടണില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന തന്നെ തികച്ചും രാഷ്ട്രീയക്കളികളിലൂടെയാണ് പുറത്താക്കിയതെന്ന് ആദില്‍ പ്രതികരിച്ചു.
ലാപ്രോസ്കോപ്പി സര്‍ജനെന്ന നിലയില്‍ യുകെയില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു ഡോ. ആദില്‍. 1986ല്‍ പാകിസ്താനിലെ മുള്‍ത്താനിലെ സക്കാരിയാ സര്‍വ്വകലാശാലയില്‍ നിന്നാണ് ഡോ.ആദില്‍ പഠിച്ചിറങ്ങിയത്.